ആലപ്പുഴയിൽ രണ്ട് കൊവിഡ് മരണം കൂടി

ആലപ്പുഴയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പള്ളിപ്പാട് സ്വദേശി നളിനി (68), അമ്പലപ്പുഴ കരുമാടി സ്വദേശി അനിയൻകുഞ്ഞ് (62) എന്നിവരാണ് മരിച്ചത്.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് നളിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെയാണ് നളിനി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനിയൻകുഞ്ഞ് മരിച്ചത്. ആർസിസിയിൽ ചികിത്സയിലിരിക്കെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
Read Also :സംസ്ഥാനത്ത് ഇന്ന് പത്ത് കൊവിഡ് മരണം
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് പത്ത് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനൻ (93), കണ്ണൂർ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണൻ ആശാരി (86), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലിൽ സ്വദേശിനി നിർമല (60), പാലക്കാട് സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം സ്വദേശി തങ്കം മേനോൻ (81), ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശി രാജേന്ദ്രൻ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാർ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 315 ആയി.
Story Highlights – Covid death, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here