Advertisement

തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; ഒന്‍പതുപേര്‍ മരിച്ചു

September 4, 2020
2 minutes Read

തമിഴ്‌നാട്ടിലെ കടലൂരിലുള്ള പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആറ് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

കടലൂരിലെ കാട്ടുമണ്ണാര്‍ കോവിലിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി നടന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ച ഒന്‍പതില്‍ എട്ട് പേര്‍ തൊഴിലാളികളാണ്. പടക്ക നിര്‍മാണശാലയുടെ നടത്തിപ്പുകാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കടലൂരിലെ നാടന്‍ പടക്കങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കേന്ദ്രമാണ് കാട്ടുമണ്ണാര്‍. ലോക്ക്ഡൗണില്‍ ഈ പടക്ക നിര്‍മാണശാലകളെല്ലാം അടഞ്ഞു കിടന്നതാണ്. എന്നാല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം അപകടമുണ്ടാവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആദ്യം തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ ഫോഴ്‌സുമെത്തി. അപകട കാരണം എന്ത് എന്ന് പരിശോധിച്ചു വരികയാണ്.

Story Highlights 9 dead several injured in explosion at firecracker factory in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top