ബംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിസിബി റെയ്ഡ്

ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിസിബി റെയ്ഡ്. ഇന്നലെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുവാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് യെലഹങ്കയിലെ വീട്ടിൽ
സിസിബി രാവിലെ തന്നെ റെയ്ഡ് ആരംഭിച്ചത്.

രാഗിണി ദ്വിവേദിയുടെ സുഹൃത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ രവി ശങ്കറിന് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രവി ശങ്കറിന്റെ സുഹൃത്തായ രാഗിണി ദ്വിവേദിയ്ക്കും മയക്കുമരുന്ന് സംഘത്തെക്കുറിച്ച് അറിവുണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്.

കേസിൽ നടി സഞ്ചന ഗൽറാണിയെയും ബംഗളൂരു സെൻട്രൽ ക്രൈബ്രാഞ്ച് ഉടൻ ചോദ്യം ചെയ്തേക്കും. ഇവരുടെ സഹായി രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്നട സിനിമ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് രാഹുലാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Story Highlights – Bangalore drug case; CCB raids actress Ragini Dwivedi’s house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top