സ്വർണകള്ളക്കടത്ത് കേസ്; പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപുകളും പരിശോധിച്ച ഫലം കൈമാറാൻ കസ്റ്റംസ് എൻഐഎ കോടതിയിൽ

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ,സരിത്ത്, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപുകളും പരിശോധിച്ച ഫലം കൈമാറാൻ കസ്റ്റംസ് എൻഐഎ കോടതിയെ സമീപിച്ചു. പരിശോധന ഫലം ലഭിച്ചാൽ മാത്രമേ കസ്റ്റംസിന് കൂടുതൽ പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിയൂ.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും, സരിത്തും, സന്ദീപു മടക്കമുള്ളവരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും സി ഡാകിൽ പരിശോധിച്ചതിന്റെ ഫലത്തിന്റെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. കേസിലെ പ്രധാന തെളിവുകളിലൊന്നാണ് ഇത്. കസ്റ്റംസിന്റ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
സ്വർണക്കടത്ത് കേസിൽ 6 പ്രതികളെ കസ്റ്റംസ് ജയിലിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. സ്വർണം ഇവിടെയെത്തിച്ച ശേഷം കൊണ്ടുപോയ രീതികളുടെ വിശദാംശങ്ങഒറിയാൻ 6 പ്രതികളെ കസ്റ്റംസ് ജയിലിൽ ചോദ്യം ചെയ്യുന്നത്. കെ. ടി റമീസ് , മുഹമ്മദ് ഷാഫി , സെയ്ദ് അലവി , ഹംജത് അലി , പിടി അബ്ദു , ഹസ്രത് അബു സലാം എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിനായും കസ്റ്റംസ് ക കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയും തിങ്കളാഴ്ച്ച പരിഗണിക്കും.
Story Highlights – gold smuggling case, customs NIA court to hand over results of examining defendants mobile phones and laptops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here