കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു. സംപ്തംബർ ഏഴിനാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.
ലോക്ക്ഡൗണിന് പിന്നാലെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സാധാരണ നിലയിൽ ആറ് മുതൽ ഏഴ് മിനിറ്റ് വരെയുള്ള വ്യത്യാസത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തിയിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മെട്രോ വീണ്ടും ഓടിത്തുടങ്ങുമ്പോൾ രണ്ട് സർവീസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 20 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ്. ഓരോ സർവീസിന് ശേഷം മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Story Highlights – kochi metro restart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here