എണ്‍പതാം വയസിലും ജീപ്പ് ഡ്രൈവിംഗിനോടുള്ള കമ്പം വിട്ടുമാറാതെ പാപ്പച്ചന്‍ ചേട്ടന്‍

ഇടുക്കിക്കാരുടെ പ്രിയപ്പെട്ട വാഹനമാണ് ജീപ്പ്. മലയോര മേഖലയില്‍ ഗതാഗത സൗകര്യം കുറവായിരുന്ന കാലത്ത് ഹൈറേഞ്ചുകാരുടെ ഏക ആശ്രയമായിരുന്നു ജീപ്പ്. എണ്‍പതാം വയസിലും ജീപ്പ് ഡ്രൈവിംഗിനോടുള്ള കമ്പം വിട്ടുമാറാത്ത ഒരാളുണ്ട് ഇടുക്കിയില്‍. തൊടുപുഴ സ്വദേശി പാപ്പച്ചന്‍ ചേട്ടന്‍.
20 ാമത്തെ വയസില്‍ ഡ്രൈവിംഗ് പഠിച്ചെങ്കിലും പാപ്പച്ചന്‍ ചേട്ടന് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയത് അഞ്ചുവര്‍ഷം കഴിഞ്ഞാണ്. ഇടുക്കിയില്‍ ഓഫ് റോഡുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ജീപ്പുമായി പാപ്പച്ചന്‍ ചേട്ടന് പോകാത്ത സ്ഥലങ്ങളില്ല.
തെരഞ്ഞെടുപ്പ് പ്രചരണത്തിനു നേതാക്കളുമായി മണ്ഡലം ചുറ്റുവാനും പാപ്പച്ചന്‍ ചേട്ടന്‍ ജീപ്പുമായി ഇറങ്ങും. ഒരു കാലത്ത് ഹൈറേഞ്ചിലെ ജീപ്പു യാത്രകള്‍ മനുഷ്യര്‍ തമ്മില്‍ ആത്മബന്ധങ്ങള്‍ ഊട്ടി ഉറപ്പിച്ചിരുന്നു. റോഡിലൂടെയുള്ള ഡ്രൈവിംഗ് മാത്രമല്ല പാപ്പന്‍ചേട്ടന്റെ ഇഷ്ടവിനോദം. നല്ലൊരു തുഴച്ചില്‍ കാരന്‍ കൂടിയാണ് ഇദ്ദേഹം.
Story Highlights – Pappachan Chettan jeep driving
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here