ബിനീഷ് കോടിയേരി ഡയറക്ടറായ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പരാതി

ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവിൽ തുടങ്ങിയ രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യം. കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോർപറേറ്റ് കാര്യ സെക്രട്ടറിക്കും സുപ്രിംകോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also : ലഹരിക്കടത്ത്; ബിനീഷ് കോടിയേരിയെ പ്രതി അനൂപ് വിളിച്ചത് നിരവധി തവണ; ഫോൺ രേഖ പുറത്ത്

ബിനീഷ് കോടിയേരി ഡയറക്ടറായി ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽ ഫൊറെക്‌സ് ട്രേഡിംഗ് എന്നീ രണ്ട് കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരുന്നത്. രണ്ട് വർഷം പ്രവർത്തിച്ച ശേഷം കോർപറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കി.

ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോർപറേറ്റ് കാര്യ സെക്രട്ടറിക്കും സുപ്രിംകോടതി അഭിഭാഷകൻ കോശി ജേക്കബ് പരാതി നൽകിയത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. സമാന വിഷയത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

ലഹരിക്കടത്ത് കേസിൽ ആരോപണമുയർന്ന ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ് എന്ന ബംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കോടിയേരിയാണെന്നുള്ള രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇങ്ങനെ കമ്പനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്.

Story Highlights bineesh kodiyeri, complaint

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top