മയക്കുമരുന്ന് കേസ് : എക്‌സൈസ് രഹസ്വാനേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

മയക്കുമരുന്ന് കേസിൽ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യ പ്രതി അനൂബ് മുഹമ്മദിന്റെ കൊച്ചിയിലെ ബന്ധങ്ങളാണ് അന്വേഷിക്കുന്നത്.
കൊച്ചി വെണ്ണല സ്വദേശിയാണ് അനൂബ്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ലഹരി കേസുകളും പരിശോധിക്കും. സിനിമാ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. ഡിജെ പാർട്ടികൾ സംബധിച്ചും പാർട്ടികളിൽ ഉൾപ്പെട്ട ലഹരി കേസുകളിലെ പ്രതികളെ കുറിച്ചും അന്വേഷിക്കും. നിലവിൽ അനൂബിനെതിരെ കൊച്ചിയിൽ കേസുകളില്ലന്നും എക്‌സൈസ് പറഞ്ഞു. സിനിമാ താരങ്ങളുടെ ലഹരി ബന്ധങ്ങളും സംഘം പരിശോധിക്കുകയാണ്.
Story Highlights – excise secret wing begun investigation
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News