ഇന്ത്യ- ചൈന പ്രശ്‌നം പരിഹരിക്കാൻ അമേരിക്ക മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും നേരത്തെ തള്ളിയ നിർദേശമാണ് ട്രംപ് വീണ്ടും മുന്നോട്ട് വച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകൂവെന്നും ട്രംപ് പറഞ്ഞു. അമേരിക്ക സാഹചര്യം സൂഷ്മമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ്. ഇരുരാജ്യങ്ങളും അമേരിക്കയുടെ മധ്യസ്ഥം സ്വീകരിച്ചാൽ പ്രശ്‌ന പരിഹാരം വേഗത്തിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
Read Also : അമേരിക്കയിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പ്രസ് സെക്രട്ടറിയായി സബ്രീന; ആരാണ് ഈ യുവതി ?
അതേസമയം സംഘർഷം ഒഴിവാക്കാനും ഉത്തരവാദിത്തത്തോടെ സമാധാനം പുനസ്ഥാപിക്കാനും ഉള്ള നീക്കങ്ങൾക്ക് ഇന്ത്യയും ചൈനയും തീരുമാനിച്ചു. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ ധാരണ ആയത്. സൈനിക തല ചർച്ചകളും സമാന്തരമായി ഉന്നത സൈനിക ഉദ്യോഗസ്ഥ ചർച്ചകളും പുനഃസ്ഥാപിച്ച് മേഖലയെ സമയ ബന്ധിതമായി സംഘർഷ രഹിതമാക്കും. ചൈനയുടെ പ്രകോപനങ്ങളും വാഗ്ദാന ലംഘനങ്ങളും അതിർത്തി വിപുലമാക്കാനുള്ള നീക്കങ്ങളും ആണ് അടിസ്ഥാന പ്രശ്‌ന കാരണമെന്ന് ഇന്ത്യ ചർച്ചയിൽ കുറ്റപ്പെടുത്തി.
Story Highlights – donald trump, india china issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here