കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു

കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു. കൂടിയ യാത്രാ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉയോഗിക്കുന്നവര്‍ക്ക് അധിക ഇളവ് നല്‍കും. അഞ്ചു സ്റ്റേഷനുകള്‍ വരെ 20 രൂപ, 12 സ്റ്റേഷനുകള്‍ വരെ 30 രൂപ, 12-ന് മുകളില്‍ 50 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
അഞ്ചു മാസത്തിന് ശേഷം തിങ്കളാഴ്ച മുതലാണ് കൊച്ചി മെട്രോയുടെ യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. തൈക്കുടം-പേട്ട ലൈനിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.
Story Highlights – Kochi Metro has reduced fares
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News