നിർമാണം ആരംഭിച്ചിട്ട് വർഷങ്ങൾ; പണി പൂർത്തിയാകാതെ തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡ്

നിർമാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. സെപ്തംബറിൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കുവാൻ നേരത്തെ തീരുമാനിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
Read Also : കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു
ആറര കോടി മുതൽ മുടക്കിൽ പൂർത്തിയാക്കാനിരുന്ന തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങുമ്പോഴുണ്ടായിരുന്ന പന്ത്രണ്ട് കോടി ചെലവഴിച്ചിട്ടും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.ഡിപ്പോയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെങ്കിൽ മാത്രം 14 ലക്ഷം രൂപ ഇനിയും വേണം.
സെപ്തംബർ പത്താം തിയതിയോടെ ഭാഗികമായി പ്രവർത്തനമാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ടിക്കറ്റ് കൗണ്ടർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാതെ വന്നതോടെ ബസ് സ്റ്റാൻഡ് തുറക്കുന്നത് മാറ്റിവച്ചു.
ശക്തമായ മഴയിൽ കെട്ടിടത്തിന്റ മുകൾഭാഗത്തെ ഷീറ്റുകൾ തകർന്നതിനാൽ മഴവെളളം ഉള്ളിലേക്ക് വീണ് കെട്ടികിടക്കുകയാണ്. ഡിപ്പോയിലെ കടമുറികൾ ലേലം ചെയ്ത് കിട്ടുന്ന തുക കൊണ്ട് പണി പൂർത്തിയാക്കാനായിരുന്നു നീക്കം. എന്നാൽ ഇതും വേണ്ടവിധത്തിൽ പ്രവർത്തികമായില്ല.
Story Highlights – ksrtc stand, thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here