പാല സീറ്റ് മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ട: മാണി സി കാപ്പൻ

പാല- കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

Read Also : ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ വിട്ടുവീഴ്ചക്ക് തയാറെന്ന് സൂചന

അതേസമയം കുട്ടനാട്ടിൽ സീറ്റിൽ എൻസിപി മത്സരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയ ചർച്ച പൂർത്തിയായി. തോമസ് കെ തോമസിന്റെ പേര് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാർട്ടിയിൽ എതിർപ്പുകളില്ല. ഇടത് മുന്നണി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാർട്ടികൾ ശിഥിലമായത് കുട്ടനാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് എ കെ ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തോമസ് കെ തോമസിനെ കുട്ടനാട് സ്ഥാനാർത്ഥിയായി മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിലുള്ള നീരസം എൻസിപി അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ സമയമിട്ടില്ലെന്നു പീതംബരൻ മാസ്റ്റർ പറഞ്ഞു. ശശീന്ദ്രൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് ശശീന്ദ്രനാട് ചോദിക്കണമെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. തോമസ് കെ തോമസിന് മുന്നിൽ വച്ചാണ് മാസ്റ്റർ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

Story Highlights mani c kappan, ldf, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top