ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം

covid19, coronavirus

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസ് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം നടക്കും.

ആലപ്പുഴയിൽ 106 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 93 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗ ബാധ. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Story Highlights Coronavirus, Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top