കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കും: പി ജെ ജോസഫ്

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ്. ഇതുസംബന്ധിച്ച് മുന്നണിയിൽ നേരത്തെ തന്നെ ധാരണയായതാണ്. വിപ്പ് ലംഘന പരാതിയിൽ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണി സ്റ്റീയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. കോടതി വിധികളുടെ അടിസ്ഥാനത്തിൽ ജോസ് കൈകൾ കെട്ടപ്പെട്ട നേതാവാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി കോടതി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷയെന്നും പിജെ ജോസഫ്.
Read Also : ജോസ് കെ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേരും : പിജെ ജോസഫ്
അതേസമയം കേരള കോൺഗ്രസിൽ കൂറുമാറ്റ വിഷയം വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയും കണക്കിലെടുത്താകും തീരുമാനമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിപ്പ് ലംഘനം സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും സ്പീക്കർ. അറിയിച്ചത് വിപ്പ് നൽകുന്ന കാര്യം മാത്രമാണ്. കേരള കോൺഗ്രസ് തർക്കത്തിൽ സ്പീക്കറുടെ നിലപാടാകും നിർണായകം. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷ പ്രകാരം സ്പീക്കറുടെ നിലപാട് അനുകൂലമാവുമെന്നാണ് പിജെ ജോസഫ് പ്രതീക്ഷിച്ചത്. എന്നാൽ സ്പീക്കറുടെ വെളിപ്പെടുത്തൽ ജോസ് കെ മാണി പക്ഷത്തിന് ആശ്വാസവും ജോസഫ് പക്ഷത്തിന് തിരിച്ചടിയുമായി.
Story Highlights – pj joseph, kuttanad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here