Advertisement

‘ലൗ ആക്ഷൻ ഡ്രാമ’യുടെ വാർഷിക ദിനത്തിൽ സർപ്രൈസ് പ്രഖ്യാപനം; വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ

September 6, 2020
2 minutes Read

‘ലൗ ആക്ഷൻ ഡ്രാമ’യുടെ ഒന്നാം വാർഷികത്തിൽ സർപ്രൈസ് പ്രഖ്യാപനം. ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്ന മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഫന്റാസ്റ്റിക്ക് ഫിലിംസ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാളായ അജു വർഗീസ് അറിയിച്ചു.

നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. കഴിഞ്ഞ വർഷം സെപ്തംബർ അഞ്ചിന് ഓണം റിലീസായാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരുന്നു.

ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒരു ചിത്രത്തിൽ ഒന്നിച്ചത് എന്ന പ്രത്യേകതയും ലൗ ആക്ഷൻ ഡ്രാമയ്ക്ക് ഉണ്ടായിരുന്നു.

Story Highlights Love action drama, Dhyan sreenivasan, Aju varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top