മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.
സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
Story Highlights – Malappuram, Accident, Gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here