മുന്നണി പ്രവേശം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം എടുക്കും: ജോസ് കെ മാണി

congress jose k mani

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് എടുക്കുമെന്ന് ജോസ് കെ. മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയായതായും ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വളരെ വേഗത്തില്‍ തന്നെ ഒരു രാഷ്ട്രീയ നിലപാട് എടുത്തിരിക്കും. കുട്ടനാട് എക്കാലവും കേരള കോണ്‍ഗ്രസ് എം രണ്ടില ചിഹ്നത്തില്‍ മത്സരിച്ചിട്ടുള്ള സ്ഥലമാണ്. മുന്നണി ഏത് എന്നത് തീരുമാനിക്കും. എന്ത് രാഷ്ട്രീയ നിലപാട് എടുക്കണമെന്നത് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി മാസങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എല്ലാതരത്തിലും എം സജ്ജമാണ്. ശക്തമായി മുന്നോട്ടുപോകുന്നതാണ്. മുന്നണി നിലപാട് എന്തായിരിക്കുമെന്നത് ഇലക്ഷന്‍ കമ്മീഷന്റെ നോട്ടിഫിക്കേഷന്‍ വന്നശേഷം അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Story Highlights kerala congress steering committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top