കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

ആറന്മുളയിൽ കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തിൽ വനിതാ കമ്മീഷൻ. സ്വമേധയാ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. സംഭവത്തിൽ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.
Read Also : കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ക്രിമിനൽ കേസ് പ്രതിയാണ്.
Story Highlights –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here