കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ

പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്.
Read Also : പ്രായപൂർത്തിയാകും മുൻപ് ലൈംഗിക തൊഴിലാളിയായി; വഴങ്ങാനായി ക്രൂര പീഡനം; തുറന്നുപറഞ്ഞ് യുവതി
പ്രതിയെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. 108 ആംബുലൻസിലെ ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് പിടിയിലായത്. രാത്രി ഒരു മണിയോടെയാണ് സംഭവം. കൊവിഡ് കെയർ സെന്ററിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നത്.
ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസിൽ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കൂടുതൽ പരിശോധനക്ക് വിധേയയാക്കി.
Story Highlights – sexual abuse in abulance, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here