Advertisement

ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ദേശീയ പതാക വാഗാ അതിർത്തിയിൽ; പ്രചാരണത്തിലെ യാഥാർത്ഥ്യം (24 fact check)

September 7, 2020
4 minutes Read

-/ ടീന സൂസൻ ടോം

വാഗാ അതിർത്തിയിൽ സ്ഥാപിച്ച കൂറ്റൻ ഇന്ത്യൻ പതാക എന്ന പേരിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പതാകയെന്ന അടിക്കുറിപ്പോടെയാണ് ഈ വ്യാജപ്രചാരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇന്ത്യൻ ദേശീയ പതാക ഉയർത്തൽ ചടങ്ങിന്റെ വിഡിയോയുടെ താഴെ ഈ പതാക ലോക റെക്കോഡുകൾ സ്വന്തമാക്കിയെന്നാണ് കുറിച്ചിരിക്കുന്നത് . വാഗാ അതിർത്തിയിലേത് എന്ന പേരിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ട വിഡിയോയിലെ അവകാശ വാദങ്ങൾ- ഉയരം- 360 അടി, നിർമാണ ചെലവ്- മൂന്നരക്കോടി, ഉപയോഗിച്ചിരിക്കുന്നത്- 55 ടൺ സ്റ്റീൽ, പതാക എത്തിക്കാൻ ഉപയോഗിച്ച ക്രെയിനിന്റെ വാടക മാത്രം 60 ലക്ഷം രൂപ എന്നിങ്ങനെയാണ്.

ഇന്ത്യ- പാക് അതിർത്തിയായ വാഗയിൽ നിന്നുള്ള ദൃശ്യങ്ങൾ എല്ലാവർക്കും സുപരിചിതമാണ്, കൂടാതെ ഇരുരാജ്യങ്ങളുടേയും സൈന്യം പരസ്പരം അഭിവാദ്യം ചെയ്യുന്നത് കാണാനുള്ള അവസരവും വാഗയിലുണ്ട്.

Read Also : ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? [24 Fact check]

യാഥാര്‍ത്ഥ്യത്തില്‍, പ്രചരിക്കുന്ന വിഡിയോ വാഗയിലേതല്ലെന്ന് കണ്ടെത്തി. 24 ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ ഈ വിഡിയോ 2016 മുതൽ പ്രചരിക്കുന്നതാണെന്ന് വ്യക്തമായി.

തെലങ്കാന സംസ്ഥാനത്തിന്റെ രണ്ടാം സ്ഥാപക ദിനത്തിൽ ഹൈദരാബാദിലെ സഞ്ജീവയ്യ പാർക്കിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉയർത്തിയ പതാകയാണിത്.

Story Highlights 24 fact check, fake news, flag was not at wagah boarder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top