Advertisement

മലപ്പുറത്ത് 187 പേർക്ക് കൊവിഡ്

September 7, 2020
Google News 1 minute Read
covid 19, coronavirus, ernakulam

മലപ്പുറം ജില്ലയിൽ ഇന്ന് 187 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 174 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒന്‍പത് കേസുകള്‍ ഉറവിടമറിയാത്തതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ശേഷിക്കുന്ന മൂന്ന് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

Read Also : മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

അതേസമയം ജില്ലയിൽ ഇന്ന് 206 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 8,800 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 46,986 പേർ ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 61 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here