എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായാലും എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഏൽപ്പിക്കപ്പെട്ടത് വലിയ ഉത്തരവാദിത്തമാണ്. വരുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
കേരളാ കോൺഗ്രസ് തർക്കത്തിൽ ഇടപെടാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി സൂചിപ്പിച്ചു.
ജോസ് വിഭാഗം മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Read Also :പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്
അതേസമയം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിനെ തെരഞ്ഞെടുക്കാനും ലീഗിൽ ധാരണയായി. മുസ്ലിം ലീഗ് ദേശീയ കമ്മറ്റി കൂടിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
Story Highlights – P K Kunjalikutty, UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here