മെസി പരിശീലനത്തിനെത്തിനെത്തി; കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ പരിശീലനത്തിനെത്തി. ആഴ്ചകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മെസി പരിശീലനത്തിനെത്തിയത്. ക്ലബ് വിടുന്നു എന്ന് പ്രഖ്യാപിച്ച താരം മാനേജ്മെൻ്റിൻ്റെ പിടിവാശിക്കൊടുവിൽ ക്ലബിനെ കോടതി കയറ്റാൻ താത്പര്യമില്ലെന്നറിയിച്ചാണ് ഈ സീസൺ കൂടി ഇവിടെ തുടരാൻ തീരുമാനിച്ചത്.
Read Also : ബാർതോമ്യു ഒരു ദുരന്തം; ഒരു സീസൺ കൂടി ബാഴ്സയിൽ തുടരുമെന്ന് മെസി
ബാഴ്സ ക്യാപ്റ്റനായ മെസിക്ക് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ആദ്യ ചില ദിവസങ്ങളിൽ താരം ഒറ്റക്ക് പരിശീലനം നടത്തും. അതിനു ശേഷം അദ്ദേഹം ടീം അംഗങ്ങൾക്കൊപ്പം ചേരും. പുതിയ പരിശീലകൻ കോമാനു കീഴിലുള്ള മെസിയുടെ ആദ്യ പരിശീലന സെഷൻ കൂടിയാവും അത്.
ശനിയാഴ്ച നാസ്റ്റികിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ പ്രീ സീസൺ പോരാട്ടം.
ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചിരുന്നു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു.
Read Also : മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്
എന്നാൽ, ജൂണിൽ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജൻ്റായി ക്ലബ് വിടാൻ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു. എന്നാൽ, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുമെന്നാണ് മെസിയുടെ അഭിഭാഷകൻ പറയുന്നത്. ഇതിനു പിന്നാലെയാണ് താൻ ക്ലബിൽ തുടരുന്നതായി മെസി അറിയിച്ചത്. പ്രസിഡന്റിനെയും മാനേജ്മെൻ്റിനെയും താരം രൂക്ഷമായി വിമർശിച്ചിരുന്നു.
Story Highlights – Leo Messi returns to training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here