Advertisement

മുതിർന്നവർക്ക് മാസ്‌ക് അടക്കം ഉറപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കിയോ? സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രിംകോടതി

September 7, 2020
1 minute Read
moratorium argument in supreme court today

മുതിർന്ന പൗരന്മാർക്ക് മാസ്‌ക് അടക്കം ഉറപ്പാക്കണമെന്ന ഓഗസ്റ്റ് നാലിലെ ഉത്തരവ് നടപ്പാക്കിയോ എന്നതിൽ സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രിംകോടതി. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ഇന്ത്യ വലിയ രാജ്യമാണെന്നും ഓരോരുത്തരുടെ പ്രശ്‌നങ്ങൾ പ്രത്യേകമായി പരിഗണിക്കാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ നിരീക്ഷിച്ചു. സംസ്ഥാനങ്ങളാണ് മുതിർന്ന പൗരന്മാരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. മാസ്‌കും, സാനിറ്റൈസറും, പിപിഇ കിറ്റും അടക്കം വിതരണം ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

Story Highlights Supreme court of india, MAsk, Coronavirus, sanitizer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top