എസ്പിബിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; വെന്റിലേറ്ററിൽ തുടരുന്നു

sp balasubrahmanyan covid negative

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് മകൻ എസ്പി ചരൺ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. എന്നാൽ ശ്വാസകോശത്തിൻ്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആകാത്തതിനാൽ അദ്ദേഹം വെൻ്റിലേറ്ററിൽ തന്നെ തുടരുകയാണ്.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

Story Highlights sp balasubrahmanian tested covid negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top