മഹാകവി വള്ളത്തോളിന് മലപ്പുറത്ത് സ്മാരകം ഉയരുന്നു

മഹാകവി വള്ളത്തോളിന്റെ ജന്മനാട്ടിൽ പ്രകൃതി മനോഹരമായ പുഴയോരത്ത് സ്മാരകം പടുത്തുയർത്തുന്നു. കവിയുടെ ജന്മനാടായ തിരൂരിനടുത്ത് മംഗലം ചേന്നരയിലെ പെരുന്തിരുത്തി-വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനം ഉയരുന്നത്. മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം ഒരുക്കുന്നത്.
Read Also : പ്രവചനങ്ങള്‍ക്കുമപ്പുറം കണ്ണൂരിന്‍റെ ഭാവി
വള്ളത്തോളിന്റ നിരവധി കവിതകൾക്ക് പശ്ചാത്തലമായിട്ടുള്ള തിരൂർ പൊന്നാനി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന തരത്തിലാണ് സ്മാരകത്തിന്റെ നിർമാണ രീതി. ഇതിനായി മംഗലം പഞ്ചായത്ത് ആദ്യഘട്ടത്തിൽ 14 ലക്ഷം രൂപ വിലയിരുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല നൽകിയത്. സന്നദ്ധസംഘടനകളുടെ സഹകരണത്തോട് കൂടിയാണ് പദ്ധതി പൂർത്തിയാക്കുക. മുട്ടന്നൂരിലെ പൊതുപ്രവർത്തകൻ സലാം പൂതേരി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. ഓപ്പൺ ലൈബ്രറി, കവിതാ സ്തൂപം, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, ഹട്ടുകൾ എന്നിവ സ്മാരക സ്ഥലത്ത് സ്ഥാപിക്കും.
പുഴയോരത്ത് കണ്ടൽ ചെടികളും അലങ്കാര മുളകളും വച്ചുപിടിപ്പിക്കും. 1878 ഒക്ടോബർ 16ന് തിരൂരിനടുത്ത് മംഗലം ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിലാണ് മഹാകവി വള്ളത്തോൾ നാരായണ മേനോൻ ജനിച്ചത്. വിവാഹ ശേഷം ജോലിയാവശ്യാർത്ഥമാണ് അദ്ദേഹം മറ്റ് ഇടങ്ങളിലേക്ക് പോയത്.
Story Highlights – vallathol narayana menon, monument
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here