ബംഗളൂരു മയക്ക് മരുന്നു കേസ്; നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

ബംഗളൂരു മയക്ക് മരുന്നു കേസിൽ നടി സഞ്ജന ഗൽറാണിയുടെ അറസ്റ്റ് സെൻട്രൽ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇന്ദിരാ നഗറിലെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്്. കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ നിയാസ് മുഹമ്മദും സഞ്ജന ഗൽറാണിയും അടുത്ത സുഹൃത്തുക്കളാണെന്ന് സിസിബി വൃത്തങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് സഞ്ജന ബംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടർന്നാണ് അവരുടെ വസതിയിൽ പരിശോധന നടത്തിയതും തുടർന്ന് നടിയെ അറസ്റ്റ് ചെയ്തതും. മൂന്നാം പ്രതിയായ വിരൺ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.

ബംഗളൂരുവിൽ ജനിച്ച സഞ്ജന 2006ൽ ഒരു കാതൽ സെയ്വീർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നിരവധി മലയാള സിനിമകളിൽ വേഷമിട്ട നിക്കി ഗൽറാണിയുടെ സഹോദരിയാണ്.

Story Highlights Actress Sanjana Galrani arrested in Bangalore drug case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top