വിവാദ പരാമര്‍ശം: രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് മന്ത്രി കെ.കെ. ശൈലജ

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്നു എഴുതിവെച്ചിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ ചോദ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ.കെ. ശൈലജ.
പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റിന് വീട്ടില്‍ വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് എന്‍ജിഒ അസോസിയേഷനുമായി ബന്ധമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിവാദ മറുപടി. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. വാക്കുകള്‍ വളച്ചൊടിച്ചാണ് ചിലര്‍ പരിഹസിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
Story Highlights – controversial statement, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here