Advertisement

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 318 പേര്‍ക്ക്

September 8, 2020
Google News 1 minute Read
eranakulam

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 300 കടന്നു. ഇന്ന് 318 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 304 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.

സമൂഹ വ്യാപനമില്ലെങ്കിലും എറണാകുളം ജില്ലയില്‍ കൊവിഡ് സാഹചര്യം അതീവ ആശങ്കാജനകമാണ്. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. ജില്ലയുടെ നഗരപ്രദേശങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാവുകയാണ്. എറണാകുളം, കലൂര്‍, പാലാരിവട്ടം, നെടുമ്പാശ്ശേരി, പറവൂര്‍ മേഖലയിലെല്ലാം നിരവധി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ കൊച്ചിയിലും സമ്പര്‍ക്കവ്യാപനമുണ്ട്.

ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ രോഗവ്യാപനം ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കലൂരില്‍ ജോലി ചെയ്യുന്ന 21 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 204 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. 2550 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.

Story Highlights Ernakulam district covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here