കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും രണ്ട് കൊവിഡ് മരണം
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രനും (69) വയനാട് കൊന്നച്ചാൽ സ്വദേശി ജോസഫുമാണ് (85) മരിച്ചത്.
ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം നാലായി. പുത്തൻകുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്.
പുത്തൻകുരിശ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് ആണ് മരിച്ചത്. 81 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതൻ ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് ഇദ്ദേഹത്തിന് കെവിഡ് പോസിറ്റീവ് ആയത്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തി.
തൃപ്പൂണിക്കുറ പറവൂർ സ്വദേശിനി സുലോചന മരിച്ച മറ്റൊരാൾ. 62 വയസായിരുന്നു. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം പരിശോധനയ്ക്കയച്ചു.
എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ചു ഇതുവരെ 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ചികിത്സയിൽ ഇരിക്കെ മരിച്ച 25 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത. മരണനിരക്ക് ഉയരാതെ നോക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. 60 വയസിനു മുകളിൽ ഉള്ളവരിൽ ജാഗ്രത ശക്തമാക്കണമെന്നും നിർദേശിച്ചു.
Story Highlights – kozhikode medical college, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here