സുശാന്തിന്റെ സഹോദരിക്കെതിരെ കേസ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരി പ്രിയങ്ക സിംഗിനെതിരെ കേസ്. മുംബൈ പൊലീസാണ് കേസെടുത്തത്.
സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന് ആരോപിച്ച് നടിയും മോഡലുമായ റിയ ചക്രവർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മരുന്ന് നിർദേശിച്ച ഡോക്ടർക്കെതിരെയും കേസെടുത്തു. ഇരുവർക്കുമെതിരെ അന്വേഷണം വേണമെന്ന് റിയ ചക്രവർത്തി മുംബൈ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Read Also : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നടി റിയ ചക്രവർത്തിയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു
അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം റിയയെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
Story Highlights – Sushant singh rajput, Priya singh rajput, Rhea chakraborty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here