ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ ? വിവാദ പരാമര്‍ശവുമായി രമേശ് ചെന്നിത്തല

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതിവച്ചിട്ടുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോണ്‍ഗ്രസ് അനുകൂല സംഘനടയിലെ അംഗവും സജീവ പ്രവര്‍ത്തകനുമാണെന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘ ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ ? വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍ജിഒ അസോസിയേഷന്റെ ആളാണ്. കോണ്‍ഗ്രസുകാരനാണ്. ഇങ്ങനെ വെറുതെ കള്ളത്തരം പറയുകയാണ്. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്‍ജിഒ യൂണിയനാണെന്നാണ് ആളുകള്‍ പറയുന്നത്. എന്‍ജിഒ യൂണിയനില്‍പ്പെട്ട ആളാണെന്നാണ് എനിക്ക് കിട്ടിയ വിവരം’ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights ramesh chennithala controversial statement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top