Advertisement

സ്വർണ കടത്ത് കേസ്; എൻഐഎ സംഘം കോയമ്പത്തൂരിലെ ജ്വല്ലറികളിൽ പരിശോധന നടത്തി

September 9, 2020
2 minutes Read

സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം കോയമ്പത്തൂരിലേക്കും. കോയമ്പത്തൂരിലെ പവിഴം ജ്വല്ലറിയിൽ എൻഐഎ സംഘം പരിശോധന നടത്തി.

ഡിപ്ലമാറ്റിക് ബാഗ് വഴി കടത്തിയ സ്വർണം തമിഴ്‌നാട്ടിലേക്ക് കൊണ്ട്‌പോയിരുന്നുവെന്ന് അന്വേഷണ സംഘം മുൻപ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘത്തിന്റെ കൊച്ചിൻ യൂണിറ്റ് പരിശോധന നടത്തുന്നത്. കോയമ്പത്തൂരിലെ പവിഴം ജ്വല്ലറിയിലും അനുബന്ധ ജ്വല്ലറികളിലുമാണ് പരിശോധന നടക്കുന്നത്. പവിഴം ജ്വല്ലറിയുടമ നന്ദകുമാരനെയും എൻഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാൾക്ക് ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

കടത്തികൊണ്ട് വന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റാൻ പവിഴം ജ്വല്ലറിയുടമയെ ഏൽപിച്ചിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

Story Highlights Gold smuggling case; NIA team inspects jewelery in Coimbatore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top