ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.
കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു.
തലക്ക് ഗുരുതര പരുക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
Story Highlights : four year old boy death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here