പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; യുഎപിഎ നിലനില്‍ക്കുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ച് എന്‍ഐഎ കോടതി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലനും താഹക്കുമെതിരെ യുഎപിഎ നിലനില്‍ക്കുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ച് എന്‍ഐഎ കോടതി. തീവ്രവാദ ആശയത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന് പരാതിയില്ല. കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന സംശയം ഉയര്‍ത്താന്‍ പ്രതിഭാഗത്തിനും കഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലനും താഹക്കുമെതിരെ യുഎപിഎ നിലനില്‍ക്കുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ച എന്‍ഐഎ കോടതി തീവ്രവാദ ആശയത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന് പരാതിയില്ലെന്നും നിരീക്ഷിച്ചു.

പൊതു ഗൂഢാലോചനയാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. പ്രതികള്‍ക്ക് മനംമാറ്റത്തിന് സമയമുണ്ട്. ഇതിനായി മാതാപിതാക്കള്‍ ഇടപെടണമെന്നും കോടതി ഓര്‍മിപ്പിച്ചു.

Story Highlights pantheerankavu uapa case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top