കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്ന നടപടിക്ക് സ്റ്റേ

കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസിലെ കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തു. കങ്കണ നൽകിയ ഹർജി കോടതി നാളെ വിശദമായി പരിഗണിക്കും.

എന്നാൽ, ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോർപറേഷന്റെ വാദം.

സംഭവം അറിഞ്ഞ് ഹിമാചൽ പ്രദേശിലുള്ള കങ്കണ ഇന്ന് മൂന്ന് മണിയോടെ മുംബൈയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുംബൈയിൽ ശിവസേനയുടെ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുംബൈയെ പറ്റി കങ്കണ മുൻപ് നടത്തിയ പരാമർശങ്ങൾ ഇന്നും ആവർത്തിച്ചിരുന്നു.

Story Highlights Stay tuned for the demolition of Kangana Ranaut’s office building

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top