ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോശം പരാമർശങ്ങൾ; കങ്കണ റണൗട്ടിനെതിരെ പരാതി

complaint against kangana ranaut

ബോളിവുഡ് താരം കങ്കണാ റണൗട്ടിനെതിരെ പരാതി. ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പരാതി.
ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതായി പരാതിയിൽ പറയുന്നു. മുംബൈയിലെ വിഖ്‌റോളി പൊലീസ് സ്റ്റേഷനിൽ അഡ്വ. നിതിൻ മനെയാണ് പരാതി നൽകിയത്.

മഹാരാഷ്ട്രയിൽ കങ്കണയും സർകാരും തമ്മിലുള്ള പോര് മുറുകുകയാണ്. ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് നീക്കാൻ കോർപറേഷൻ അധികൃതർ ഉത്തരവിടുന്നത്. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോർപറേഷന്റെ വാദം. ഇതിനെതിരെ കങ്കണ നൽകിയ ഹർജിയിൽ കെട്ടിം പൊളിക്കലിന് ഹൈക്കോടതി താത്കാലിക സ്‌റ്റേ പുറപ്പെടുവിച്ചു.

Story Highlights complaint against kangana ranaut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top