അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യ കേസ് അടുത്ത മാസം 12ന് പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് ഒക്ടോബർ 12ന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. കേസിൽ അമിക്കസ് ക്യൂറിയാകണമെന്ന് അഭ്യർത്ഥിച്ച് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്.

2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചുവെന്നാണ് പ്രശാന്ത് ഭൂഷണെതിരെയുള്ള കുറ്റം. വിരമിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുൺ മിശ്ര വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

അതേസമയം, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും, നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് പ്രശാന്ത് ഭൂഷനെ ഒരു രൂപ പിഴയ്ക്ക് ശിക്ഷിച്ചിരുന്നു.

Story Highlights court against lawer prasanth bhushan will be heard on the next month 12

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top