Advertisement

അഭിമാന നിമിഷം; റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

September 10, 2020
4 minutes Read

ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്ത് പകരാൻ ഇനി മുതൽ റഫാൽ യുദ്ധവിമാനങ്ങളും. അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിൽ അഞ്ച് റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അഞ്ച് റഫാൽ വിമാനങ്ങളെയും വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും അംബാലയിൽ നടന്നു.

ചടങ്ങുകളുടെ ഭാഗമായി സർവമത പ്രാർത്ഥനയും നടന്നു. അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി മുഖ്യാതിഥിയായി. റഫാൽ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് ഫ്ളോറൻസ് പാർലി വ്യക്തമാക്കി.

രാജ്യത്തെ സംബന്ധിച്ച് ഇത് ചരിത്രനിമിഷമാണ്. പരമാധികാരം വെല്ലുവിളിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യ ബാച്ചിൽപെട്ട അഞ്ച് വിമാനങ്ങൾ ജൂലായ് 27-നാണ് ഇന്ത്യയിലെത്തിച്ചത്.

Story Highlights rafale fighter jets become part of the indian air force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top