ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താംക്ലാസിൽ 99.47% വിജയം

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 % ആൺകുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയിൽ പെൺകുട്ടികളുടെ വിജയം 98.92ശതമാനവും ആൺകുട്ടികളുടേത്
97.53%വുമാണ്. (ISC-ICSE exam result announced)
കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.
ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളിലും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതിയത്. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 3512 പേര്‍ ആൺകുട്ടികളും 3674 പേര്‍ പെൺകുട്ടികളുമായിരുന്നു. ഐഎസ്‌സിയിൽ പരീക്ഷയെഴുതിയ 2822 വിദ്യാര്‍ത്ഥികളിൽ 1371 ആൺകുട്ടികളും 1451 പേര്‍ പെൺകുട്ടികളുമാണ്.
Story Highlights : ISC-ICSE exam result announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here