കൊവിഡ് വാക്‌സിൻ: പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ നോട്ടീസ്

കൊവിഡ് വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ നോട്ടീസ്. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പരീക്ഷണം മറ്റ് രാജ്യങ്ങൾ നിർത്തിവച്ച കാര്യം ഡ്രഗ്‌സ് കൺട്രോളറെ അറിയിക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ കുത്തിവച്ച വ്യക്തിക്ക് ട്രാൻസ്‌വേഴ്‌സ് മൈലെറ്റിസ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നിർത്തിവയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസിൽ ചോദിച്ചു. വ്യക്തമായ കാരണം വിശദമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
Read Also :കൊവിഡ് ഭേദമായി ആശുപത്രിവിട്ടവർക്ക് വീണ്ടും രോഗബാധ
ഓക്‌സ്‌ഫോർഡ് സർവകലാശാല ‘അസ്ട്രസെനേക’ കമ്പനിയുമായി ചേർന്ന് നടത്തിയ വാക്‌സിൻ പരീക്ഷണമാണ് നിർത്തിവച്ചത്. കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുത്ത ഒൻപത് കമ്പനികളിൽ ഒന്നാണ് അസ്ട്രസെനേക.
വാക്‌സിൻ പരീക്ഷണഘട്ടത്തിൽ ഇത്തരം അസുഖങ്ങൾ സാധാരണമാണെന്നും അതേ കുറിച്ച് പഠനം നടത്തുകയാണെന്നുമായിരുന്നു വക്താവിന്റെ വിശദീകരണം.
Story Highlights – Covid vaccine, Serum Institute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here