ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം ‘ആത്മഹത്യ തടയാൻ ഒന്നിച്ചു പ്രവർത്തിക്കാം’

ഒരു നിമിഷത്തെ തോന്നലാണ് ആത്മഹത്യ. അങ്ങനെയൊരു നിമിഷം ആരുടെയും ജീവിതത്തിലുണ്ടാവാം. അത് കടന്നുകിട്ടിയാൽ ജീവിതത്തിലേക്കുള്ള മടക്കയാത്രയാണ്. കുടുംബം, സുഹൃത്തുകൾ, സഹപ്രവർത്തകർ എന്നിവരുടെ അവസരോചിതമായ ഇടപെടൽ ആ നിമിഷത്തിൽ പലർക്കും ജീവിതത്തിലേക്കുള്ള കൈപിടിത്തമായേക്കാം.

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. കൊവിഡ് വ്യാപനം മാറ്റിമറിച്ച സാമൂഹിക അന്തരീക്ഷം ആത്മഹത്യ പ്രവണത വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ‘ആത്മഹത്യ തടയാൻ ഒന്നിച്ചു പ്രവർത്തിക്കാം’ എന്നതാണ് ഇത്തവണ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പ്രമേയം.

Read Also : അരികിലില്ലാത്ത അച്ഛന് നന്ദി… ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നേരിടലാണ് ജീവിതമെന്ന് മനസിലാക്കി തന്നതിന്

തൊഴിലില്ലായ്മ, പ്രണയ നൈരാശ്യം, കുടുംബ പ്രശ്‌നങ്ങൾ, തുടങ്ങി സ്വാഭാവികവും താത്കാലികവുമായ ജീവിതപ്രതിസന്ധികളെ നേരിടാനാവാതെ ജീവിതം തന്നെ അവസാനിപ്പിക്കുന്ന നിരവധി വാർത്തകളാണ് നാൾക്കുനാൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയുന്നത്. ‘ആത്മഹത്യ തടയാൻ ഒന്നിച്ചു പ്രവർത്തിക്കാം’ എന്ന പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത് ആ പ്രവണത തടയുക എന്നതാണ്.

മാനവരാശി ഇതേവരെ നേരിട്ടതിൽവച്ച് ഏറ്റവും വലിയ മഹാമാരിയുടെ കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. രോഗഭീതിയും തൊഴിൽ നഷ്ടവും സാമ്പത്തിക തകർച്ചയും സാമൂഹിക ഒറ്റപ്പെട്ടലുമെല്ലാം വല്ലാതെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ മുന്നിൽ പ്രതീക്ഷയുടെ ഒരു കണിക പോലുമില്ലെന്ന് കരുതാൻ മാത്രം രൂക്ഷമല്ല കാര്യങ്ങൾ എന്ന് മനസിവാക്കുക. സ്വയം അവസാനിപ്പിക്കാനുള്ളതല്ല ജീവിച്ചുമുന്നേറാനുള്ളതാണ് ജീവിതമെന്ന് തിരിച്ചറിയുക.

Story Highlights world suicide prevention day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top