Advertisement

കോഴിക്കോട് 261 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 200 പേർക്ക് കൊവിഡ്

September 11, 2020
1 minute Read
kozhikode kollam covid update

കോഴിക്കോട് ജില്ലയിൽ ഇന്ന് 261 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 206 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 22 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കോർപറേഷനിലും സമ്പർക്ക രോഗബാധ വർധിക്കുന്നു. ഇന്ന് 54 പേർക്കാണ് കോർപ്പറേഷൻ പരിധിയിൽ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 2201 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്. ജില്ലയിൽ ഇന്ന് 105 പേർ രോഗമുക്തി നേടി.

Read Also : എറണാകുളത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3000 കടന്നു

ഇന്ന് ആലപ്പുഴ ജില്ലയിൽ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 199 പേരുടെ ഫലം നെഗറ്റീവായി.

Story Highlights kozhikode kollam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top