രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് രോഗബാധിതർ

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. ആകെ രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1209 പേർ മരിച്ചു.
പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്കാണ് അടുക്കുന്നത്. മരണവും വർധിക്കുന്നു. ഒരു ദിവസം ഇത്രയും പേർ രോഗബാധിതരാകുന്നത് ആദ്യമായാണ്. ആകെ രോഗികൾ 45,62,415 ഉം മരണം 76,271 ആയി. സെപ്തംബർ മാസത്തിൽ ഇതുവരെ 10 ലക്ഷത്തിന് അടുത്താണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലാണ് രോഗബാധയും മരണവും ഏറെ. ഈ സ്ഥിതി തുടർന്നാൽ രോഗികളിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുളള അമേരിക്കയെ ഈ മാസം ഇന്ത്യ മറികടക്കും.
Read Also : ഇന്ത്യയിൽ കഴിഞ്ഞ മെയ് മാസത്തോടെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നു : ഐസിഎംആർ
അതേസമയം രോഗം ഭേദമായവരുടെ എണ്ണം 35 ലക്ഷം കടന്നത് ആശ്വാസമായി. രോഗമുക്തി നിരക്ക് 77.65 ശതമാനത്തിലെത്തി.1.67 ശതമാനമായി മരണനിരക്ക് കുറഞ്ഞു.24 മണിക്കൂറിനിടെ 11,63,542 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.
Story Highlights – nearly one lakh covid affectant within 24 hour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here