രണ്ടില ചിഹ്നത്തിന്റെ സ്റ്റേ; സത്യവും നീതിയും ജയിക്കും: പി.ജെ. ജോസഫ്

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി.ജെ. ജോസഫ്. സത്യവും നീതിയും ജയിക്കും. ഇലക്ഷന്‍ കമ്മീഷനിലെ മൂന്ന് അംഗങ്ങളില്‍ ഒരാള്‍ വിയോജനകുറിപ്പെഴുതിയിരുന്നു. അത് ശക്തമായ വിയോജന കുറിപ്പാണ്. ജോസ് കെ. മാണി ചെയര്‍മാനായി ആക്ട് ചെയ്യാന്‍ പാടില്ലെന്ന ഇടുക്കി മുന്‍സിഫ് കോടതിയുടെയും കട്ടപ്പന സബ് കോടതിയുടെയും ഓര്‍ഡര്‍ നിലനില്‍ക്കുകയാണ്. ജോസ് കെ.മാണി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത് കോടതിലക്ഷ്യമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ പി.ജെ. ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ ഇടക്കാല സ്റ്റേ അനുവദിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.
ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Story Highlights – PJ Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here