വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കല്‍ക്കരി ട്രെയിനോടും. സൗരോര്‍ജ്ജത്തിലാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈര്‍ഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. കുട്ടികളെ ആകര്‍ഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ബംഗളൂരുവില്‍ നിന്നാണ് മൂന്ന് കോച്ചുകളും എഞ്ചിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേഷന്‍ ഉള്‍പ്പടെ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights – country’s first open-air solar train service in veli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here