രണ്ട് മാസത്തിന് ശേഷം ധാരാവിയിൽ വീണ്ടും കൊവിഡ് വ്യാപനം

ധാരാവിയിൽ വീണ്ടും കൊവിഡ് വ്യാപനം. നിയന്ത്രണവിധേയമാക്കി 55 ദിവസത്തിന് ശേഷം വെള്ളിയാഴ്ച 33 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസമായി വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. എന്നാൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതോടെ ജൂൺ അവസാനത്തോടെ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയതും വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചതും രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യമായി രോഗം സ്ഥിരീകരിച്ച വ്യക്തി മരിക്കുകയും ചെയ്തിരുന്നു. നിലവിൽ ധാരാവിയിൽ 124 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2883 പേർക്ക് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 270 മരണവും ധാരാവിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights – Dharavi, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here