Advertisement

കാട് കയറി നശിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം

September 12, 2020
1 minute Read

അധികൃതരുടെ അനാസ്ഥ മൂലം കാട് കയറി നശിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം. നിരവധി കായിക പ്രതിഭകളുടെ പരിശീലന കളരിയായിരുന്ന ഈ സ്റ്റേഡിയം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെയും യാതൊരു നിർമാണവും ഇവിടെ ആരംഭിച്ചിട്ടില്ല.

2018ലെ ബജറ്റിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സ്റ്റേഡിയം നിർമാണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ തുക അനുവദിച്ചത്. പത്തനംതിട്ടയിലെ കെ കെ നായർ സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചെങ്കിലും തുക ഉപയോഗിക്കാൻ അധികൃതർ ഇത് വരെയും തയാറായിട്ടില്ല.

Read Also : കലൂര്‍ സ്റ്റേഡിയം ഉടന്‍ വിട്ടു നല്‍കണമെന്ന് കെസിഎ

നഗരസഭയ്ക്ക് കീഴിലുളള സ്റ്റേഡിയത്തിന്റെ അവകാശം കവരുന്ന തരത്തിലുള്ള ധാരണപത്രത്തിൽ മാറ്റം വരുത്തണമെന്ന് സ്ഥലം എംഎൽഎയെ കൗൺസിൽ യോഗം ചേർന്ന് അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. രാഷ്ട്രീയ പോരിൽ കുടുങ്ങിയതോടെ നിരവധി കായിക താരങ്ങൾക്ക് പ്രയോജനപ്പെടേണ്ട മൈതാനം ആർക്കും ഇല്ലാതെ നശിക്കുകയാണ്.

Story Highlights pathanamthitta stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top