ഇന്നത്തെ പ്രധാന വാർത്തകൾ (12-09-2020)

മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ എത്തിയത് എംഎസ് അനസിന്റെ വാഹനത്തിൽ
മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ എത്തിയത് സ്വകാര്യ വാഹനത്തിൽ. വിവാദ വ്യവസായി എംഎസ് അനസിന്റെ വാഹനത്തിലാണ് മന്ത്രി ഇന്നലെ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തിയത്. രാവിലെ 9നും പത്ത് മണിക്കും മധ്യേ അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തി. അദ്ദേഹം മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
പെരിയ കൊലപാതക കേസ് : സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ
പെരിയ ഇരട്ടക്കൊലപാതക കേസിൽ അപ്പീൽ നൽകി സർക്കാർ. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.
കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി
കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തെക്കിൽ സ്വദേശി അസ്മ (75) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് അസ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളതിനാലാണ് പരിയാരത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മന്ത്രിക്ക് കസ്റ്റംസ് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഏജൻസിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമല്ല മന്ത്രി നൽകിയതെന്നാണ് വിവരം.
Story Highlights – todays news headlines September 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here