Advertisement

ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി

September 13, 2020
1 minute Read

ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു കുട്ടി.

കോസ്റ്റ്ഗാര്‍ഡും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. കടലില്‍ കളിക്കുന്നതിനിടെ കുട്ടി കൈവിട്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കൊപ്പം കടലില്‍പ്പെട്ട രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Story Highlights alappuzha, boy missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top